പന്നിക്കോട് : ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ജി എൽ പി സ്കൂൾ പന്നിക്കോട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അരികെ എന്ന പേരിൽ വിദ്യാർത്ഥികൾ പോസ്റ്റർ രചന മത്സരം, ചിത്രരചനാ മത്സരം, മോട്ടിവേഷൻ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടന കർമ്മം എസ് എം സി ചെയർമാൻ സുനിൽ പുൽപറമ്പിൽ നിർവഹിച്ചു. പ്രധാന അധ്യാപിക ബീന ടീച്ചർ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും, ഭിന്നശേഷിക്കാരിയുമായ ആയിഷ ഹന്ന ടി കെ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ അധ്യാപകരായ ഹാഷിം,മനേഷ് ,സുഹറ ആശാറാണി,റജ്മത്ത്, എന്നിവർ സംസാരിച്ചു തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നടന്നു.
Tags:
PANNICODE

