മുക്കം ഉപജില്ലയിലെ എല്ലാ അധ്യാപക സംഘടന നേതാക്കളും സാമൂഹ്യ-സാംസ്കാരിക പ്രമുഖരും പങ്കെടുത്ത ചർച്ചയിൽ കേരളത്തിലെ 25 വർഷത്തെ വിദ്യാഭ്യാസ ചരിത്രം ഇഴകീറി പരിശോധിക്കുകയും നവീന ചിന്തകൾ സമർപ്പിക്കുകയും ചെയ്തു.
ഉപജില്ല പ്രസിഡന്റ് കെ പി മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ് കമറുദ്ദീൻ വിഷയം അവതരിപ്പിച്ചു.മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഇ കെ അബ്ദുസലാം ( കെ എസ് ടി എ ), ജോളി ജോസഫ് (കെ പി എസ് ടി എ ), നിസാം കാരശേരി (കെ എസ് ടി യു ) ,അബ്ദുറഷീദ് അൽ ഖാസിമി (കെ എ ടിഎഫ്),ബന്ന ചേന്ദമംഗലൂർ ( പി ബി എസ് ),ശംസുദ്ദീൻ ( കെ യു ടി എ ), എ പി മുരളീധരൻ (മാധ്യമ പ്രവർത്തകൻ),സന്തോഷ് മൂത്തേടം (പ്രിൻസിപ്പൽ ഫോറം), അഡ്വ.പി കൃഷ്ണകുമാർ (പരിഷത്ത്), ശംസുദ്ദീൻ കാരശേരി (ഹിന്ദി അധ്യാപക മഞ്ച്) തുടങ്ങിയ വർ ചർച്ചയിൽ പങ്കെടുത്തു. കൺവീനർ കെ പി ഷാഹുൽ ഹമീദ് സ്വാഗതവും വി മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.
