Flash News

Nattu Media

മിഹ്‌റാസിൽ സൗജന്യ ശിശുരോഗ നിർണ്ണയ ക്യാമ്പ് നാളെ



നോളജ് സിറ്റി:
നോളജ് സിറ്റിയിൽ ശിശു രോഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ രോഗനിർണയ ക്യാമ്പ് നാളെ. മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിലാണ് ചെറിയ കുട്ടികൾക്കുണ്ടാകുന്ന വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്, ഇടക്കിടെയുള്ള ജലദോഷം, അലർജി, ചർമ്മരോഗങ്ങൾ, വിളർച്ച, പഠനവൈകല്യങ്ങൾ, അമിത വണ്ണം, ഓട്ടിസം, അസ്ഥിവൈകല്യങ്ങൾ, വിരശല്യം, മസ്കുലാർ ഡിസ്ട്രോഫി, വിശപ്പില്ലായ്മ തുടങ്ങിയ ശിശു രോഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്.  

മർകസ് യൂനാനി മെഡിക്കൽ കോളജ് ഹോസ്പിറ്റലായ മിഹ്റാസ് ഹോസ്പിറ്റലിലെ വിദഗ്ധ യൂനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 6235998811 എന്നീ നമ്പറിൽ വിളിക്കാവുന്നതാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)