Flash News

Nattu Media

നിലമ്പൂർ - അരീക്കോട് വഴി കോഴിക്കോടിലേക്കുൾപ്പെടെ, കെ എസ്‌ ആര്‍ ടി സി അഞ്ചു സര്‍വീസുകള്‍ കൂടി പുനഃസ്ഥാപിച്ചു.


കെ എസ്‌ ആര്‍ ടി സി
നിലമ്പൂർ സബ് ഡിപ്പോയില്‍ നിന്ന് പ്രവര്‍ത്തിപ്പിച്ചിരുന്ന അഞ്ചു സര്‍വീസുകള്‍ കൂടി പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് ബസ് യാത്രക്ക് ആളുകള്‍ നന്നേ കുറഞ്ഞിരുന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും തുടങ്ങിയത്.  ഇതില്‍ കഐസ്‌ആര്‍ടിസിക്ക് മികച്ച വരുമാനമുണ്ടാക്കിയിരുന്ന പത്തനംതിട്ട-വഴിക്കടവ് ബസും ഉള്‍പ്പെടും. 

രാവിലെ 9.45ന് നിലമ്പൂരിൽ നിന്ന് വഴിക്കടവില്‍ പോയി പിന്നീട് മഞ്ചേരിയിലേക്കുള്ള ടി.ടി.ഓര്‍ഡിനറി സര്‍വീസ്, 

രാത്രി ഒന്പതിന് നിലമ്പൂരിൽ നിന്ന് ടി.കെ.കോളനിയില്‍ പോയി ഹാള്‍ട്ട് ചെയ്ത് അടുത്ത ദിവസം രാവിലെ അഞ്ചരക്ക് നിലമ്പൂർ - അരീക്കോട് വഴി കോഴിക്കോടിലേക്കുള്ള ടിടി, 

രാത്രി എട്ട് മണിക്ക് നിലമ്പൂരിൽ നിന്ന് എരുമമുണ്ടയില്‍ പോയി അവിടെ ഹാള്‍ട്ട് ചെയ്ത് അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് എരുമമുണ്ടയില്‍ നിന്ന് നിലമ്പൂർ  - അരീക്കോട് വഴി കോഴിക്കോടിലേക്കുള്ള ബസ്, 

രാവിലെ ഏഴരക്ക് നിലമ്പൂർ നിന്ന് വഴിക്കടവ് പോയി മഞ്ചേരി വഴി കോഴിക്കോട്ടിലേക്ക് പോകുന്ന ടിടി, 

രാവിലെ എട്ടുമണിക്ക് നിലമ്പൂരിൽ നിന്ന് വഴിക്കടവ് പോയി അവിടെ നിന്ന് മഞ്ചേരി വഴി കോഴിക്കോടിലേക്ക് പോകുന്ന ബസ്. 

തുടങ്ങിയ ബസുകളാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.

1 Comments

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)