Flash News

Nattu Media

അരീക്കോട്, കൊണ്ടോട്ടി ഉൾപ്പടെ, അഞ്ചാംപനി ഭീതിയിൽ മലപ്പുറം

പ്രതീകാത്മക ചിത്രം | Photo: pixabay.com/

മലപ്പുറം മറ്റൊരു പകര്‍ച്ചവ്യാധിയുടെ ഭീതിയിൽ. വ്യാഴാഴ്ച 35 പേര്‍ക്കുകൂടി അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡിന് പിന്നാലെ മലപ്പുറം മറ്റൊരു പകര്‍ച്ചവ്യാധിയുടെ ഭീതിയിലായത്. ബുധനാഴ്ച 20 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവര്‍ 239 ആയി.

രണ്ടാഴ്ചമുമ്പ് കല്‍പ്പകഞ്ചേരിയില്‍ 28 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതില്‍നിന്നാണ് ഇപ്പോള്‍ ഇത്രയും പടര്‍ന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസംമുമ്പ് ഇത് 48 ആയിരുന്നു.

തൃപ്പനച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂര്‍, കാളികാവ് തുടങ്ങിയവ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളാണ്.

കുറുവ പഞ്ചായത്തില്‍പ്പെടുന്ന പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴില്‍ രണ്ടുദിവസംമുമ്പ് രണ്ടുപേര്‍ക്കുണ്ടായിരുന്ന രോഗം വ്യാഴാഴ്ച 12 പേര്‍ക്കായി. ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന തിരൂര്‍ നഗരസഭാ പരിധിയില്‍ കഴിഞ്ഞദിവസം ഒരാള്‍ക്കായിരുന്നത് ഇപ്പോള്‍ നാലുപേര്‍ക്കായി. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. ആയിരക്കണക്കിന് കുട്ടികള്‍ ഈ ദിവസങ്ങളില്‍ തിരൂരില്‍ വന്നുപോയിട്ടുണ്ട്.

കോവിഡ് സാധാരണഗതിയില്‍ ഒരാളില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പകരുകയെങ്കില്‍ അഞ്ചാംപനി 16 പേര്‍ക്കെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)