Flash News

Nattu Media

പരസ്യം പതിക്കുന്നവർക്ക് ഷോക്ക് ട്രീറ്റ്മെൻ്റുമായി കെഎസ്ഇബി

വൈദ്യുതി പോസ്റ്റുകളിൽ കൊടി തോരണങ്ങളും, പരസ്യവും മറ്റും പതിക്കുന്നഅവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി കെ എസ് ഇ ബി. പര്യസം പതിക്കരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. ഇത് ലംഘിക്കുന്നവർക്കെതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസും പിഴയും ചുമത്താനാണ് പുതിയ നീക്കം.

വൈദ്യുതി പോസ്റ്റുകളിൽ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകൾ കെട്ടുന്നതും അറ്റകുറ്റപ്പണിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ഇ ബി ഇത്തരത്തിലൊരു നടപടിയിലേക്ക് നീകുന്നത്.

ഉപപോക്താക്കളുടെ പരാതിയും മറ്റും ഏതു ഭാഗത്തുനിന്നാണ് എന്ന് വേക്കത്തിൽ തിരിച്ചറിയുക അപകട മുന്നറീപ്പുകൾ മാർക്ക് ചെയ്യായ്യുക എന്നീ ആവിശ്യങ്ങൾക്കായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ച് നമ്പര്‍/ അഭായ സൂചന നല്‍കുന്ന ഭാഗത്തുപോലും പരസ്യങ്ങള്‍ പതിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തലാണ്. ഈ രീതിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പൊലിസിന് കെഎസ്ഇബി പരാതിയും നൽകും.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)