Flash News

Nattu Media

കൊടിയത്തൂർ അർബൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു


കൊടിയത്തൂർ : 
കൊടിയത്തൂർ കോ . ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും സാമൂഹ്യ പ്രവർത്തകൻ ശ്രീ സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. 
JCI അവാർഡ് ജേതാവ് ട്രഷറി ഓഫീസർ ഹക്കീം പാറപുറം , വാർഡ് മെമ്പറും സാമൂഹ്യപ്രവർത്തകനുമായ മജീദ് കൊട്ടുപ്പുറം ,സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ താരം ആസിഫ് തുവാരിക്കൽ , കേരള കൗമുദി ഏജൻറും പ്രാദേശിക ലേഖകനുമായ ജബ്ബാർ , സംരംഭകൻ മജീദ് പൊറ്റമ്മൽ , പാലിയേറ്റീവ് നെഴ്സ് സലീജ CT , സഹകാരി മുജീബ് കണ്ണഞ്ചേരി കൊളക്കാടൻ എന്നിവരെ ആദരിച്ചു.

ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ CT അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കളത്തിൽ മുഹമമദ് , ബഷീറുദ്ദീൻ പുതിയോട്ടിൽ , Up മമ്മദ്, രാജുമാസ്റ്റർ , ബാലകൃഷ്ണൻ ചെറുകുന്നത്ത് , സബീനചാലിൽ , മുംതാസ് ബീഗം ,ഷൈലജ പരപ്പിൽഎന്നിവർ പ്രസംഗിച്ചു
സെക്രട്ടറി കെ സുരേന്ദ്രൻ സ്വാഗതവും ഡയരക്ടർ അഷ്റഫ് കൊളക്കാടൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)