മുക്കം : അന്ധവിശ്വാസത്തിനെതിരെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ ഡിസംബർ 22 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം മുക്കം മേഖല സമിതി വീളംബര ജാഥ നടത്തി. ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി കൺവീനർ ബി. അലി ഹസ്സന്റെ നേതൃത്തത്തിലുള്ള ജാഥയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.കുഞ്ഞൻ മാസ്റ്റർ , എവി സുധാകരൻ, പി.അബ്ദുറഹിമാൻ മാസ്റ്റർ,കെ രാമചന്ദ്രൻ , എ കെ. സിദ്ദീഖ് , തുടങ്ങിയവരും മറ്റു ലൈബ്രറി പ്രതിനിധികളും അണി ചേർന്നു. ഉച്ചക്കു ഒരു മണിക്കു ആനയാം കുന്നു നാഷണൽ ലൈബ്രറിയിൽ നിന്നാരംഭിച്ച വിളംബര ജാഥ തോട്ടുമുക്കം, പന്നിക്കോട്, കൊടിയത്തൂർ, മണാശ്ശേരി .മുത്താലം, നടുകിൽ . കല്ലുരുട്ടി , കാഞ്ഞിരമുഴി, കുറ്റിപ്പാല, മുക്കം എന്നീ സ്ഥലങ്ങളിലെ ലൈബ്രറികളിൽ നിന്നു ഊഷ്മളമായ സ്വീകരണങ്ങളേറ്റുവാങ്ങി രാത്രി 7 മണിക്കു മുക്കത്ത് സമാപിച്ചു.
സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ബി. അലി ഹസ്സൻ , വി കുഞ്ഞൻ മാസ്റ്റർ, എ.വി സുധാകരൻ, കെ.രാമചന്ദ്രൻ , എ കെ സിദ്ദീഖ്,എൻ.ഡി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടന്ന സ്വീകരണത്തിൽ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ലൈബ്രറി പ്രസിഡന്റ് പി സി അബൂബക്കർ, ലൈബ്രേറിയൻ കെ. മുഹമ്മദ്, സെക്രട്ടറി പി അബ്ദുറഹിമാൻ, വി റഷീദ് മാസ്റ്റർ, കെ അഹമ്മദ്, എം ടി മൂസ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
MUKKAM
