Flash News

Nattu Media

പുതിയ കാലത്തെ വെല്ലുവിളി നേരിടാൻ ലീഗ് ശക്തം : ഖാദർ മാസ്റ്റർ


കൂളിമാട് : പുതിയ കാലത്തെ വെല്ലുവിളി നേരിടാൻ ലീഗ് സുശക്തമാണെന്ന് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ പ്രസ്താവിച്ചു.
ചാത്തമംഗലം പഞ്ചായത്ത്  കൂളിമാട് വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് ലീഗ് പ്രസിഡണ്ട് വി.എ.മജീദ് അധ്യക്ഷനായി. ഹസീം ചെമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റുമുക്ക് , വി.
 അബൂബക്കർ മാസ്റ്റർ, എൻ എം ഹുസൈൻ, എൻ പി.ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, എം.കെ. നദീറ, അജീഷ് ചാത്തമംഗലം, ഇ.സി.എം. ബശീർ മാസ്റ്റർ, സി.എ. ശുകൂർ മാസ്റ്റർ,  സുഹ്റ വെള്ളങ്ങോട്,  മൈമൂന, എൻ പി. ഹമീദ് മാസ്റ്റർ, കെ.എം. ഹർഷൽ സംസാരിച്ചു. നേരത്തെ നടന്ന ചടങ്ങിൽ ഇ.കെ. മൊയ്തീൻ ഹാജി പതാക ഉയർത്തി. തലമുതിർന്ന ലീഗ് പ്രവർത്തകരായ ഇ.കെ. മൊയ്തീൻ ഹാജി, എ.ടി. ആലി, പരതക്കാട് മുഹമ്മദ്, ഇ. ആലി, പത്തായത്തിങ്ങൽ അബ്ദുറഹ്മാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടരി സി.എ. അലി സ്വാഗതവും വാർഡ് മെമ്പർ കെ.എ.റഫീഖ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)