കൊടിയത്തൂർ : സി ഐ ഇ ആർ മേഖലാ സർഗോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസ്സയെ മാനേജിംഗ് കമ്മിറ്റിയും പി ടി എ കമ്മറ്റിയും അഭിനന്ദിച്ചു. ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് എം അഹമ്മദ് കുട്ടി മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രവാസി പ്രതിനിധിയും കൊടിയത്തൂർ എമിറേറ്റ്സ് ഫോറം പ്രസിഡന്റുമായ സി പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
എം പി ടി എ പ്രസിഡന്റ് ഇ ഷെറീന ടീച്ചർ, വി അബ്ദുറഷീദ് മാസ്റ്റർ, ശരീഫ കെ, കമ്മറ്റി സെക്രട്ടറി പി സി അബ്ദുറഹിമാൻ മാസ്റ്റർ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, കെ ടി ഹബീബു റഹ്മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, പി നിഹല,പി സി ഹാദിയ ജന്ന തുടങ്ങിയവർ പ്രസംഗിച്ചു. എ പി സുബൈദ,കെ സി തസ്നി ബാനു, കെ ഖൈറുന്നിസ എന്നിവർ നേതൃത്വം നൽകി.