തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം ലിൻ്റാേ ജോസഫ് എംഎൽഎ നിർവ്വഹിക്കും. തുടർന്ന് ഏഴ് ദിവസങ്ങളിലായി ക്യാമ്പിനോടനുബന്ധിച്ച് വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
'ലഹരി വിമുകത നാളേക്കായി യുവ കേരളം' എന്ന താണ് ക്യാമ്പിൻ്റെ പ്രമേയം. വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും വ്യക്തിവികാസവും നേതൃശേഷിയും ലക്ഷ്യം വെച്ച് നടത്തുന്ന സപ്തദിന ക്യാമ്പിൽ, സമർപ്പിതം, സജ്ജം, ഭൂമിജം, സാർത്ഥകം, ബോധപൂർവ്വം പുതുവർഷം, ദൃഢഗാത്രം, നോ ടു ഡ്രഗ്സ് എന്നീ പേരുകളിലായി സാന്ത്വന പരിചരണ പരിശീലനം, അടിയന്തിര ജീവൻ രക്ഷാപ്രവർത്തന പരിശീലനം, കാമ്പസിൽ കൃഷിയിടമൊരുക്കൽ, വിദ്യാലയങ്ങളിൽ മെസേജ് മിറർ, ലഹരിക്കെതിരെ ജാഗ്രതാ ബോർഡ് എന്നിവ സ്ഥാപിക്കൽ, സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് തുടങ്ങിയവയാണ് ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
അൻപതോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൻ്റെ വിജയത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടക സമിതിയും അദ്ധ്യാപകരും രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
