കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് - പുതുവത്സരാഘോഷം ' നക്ഷത്രരാവ്' സ്നേഹ സംഗമ വേദിയായി മാറി.
നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും വർണ്ണക്കടലാസും കുരുത്തോലകളും കൊണ്ട് അലംകൃതമായ ആഘോഷ ചടങ്ങിന്റെ വർണാഭമായ ഉദ്ഘാടന വേദിയിലേക്ക് സാന്താക്ലോസ് അപ്പൂപ്പനും അറബി വേഷധാരിയും സംഗമിച്ചപ്പോൾ സദസിലെ കൊച്ചുകുട്ടികൾക്ക് ആകാംക്ഷയും കൗതുകവുമേറി. ഇരുവരുടേയും സ്നേഹഭാഷണവും ആലിംഗനവും ആഘോഷത്തിന് മാറ്റുകൂട്ടി. ഇരുവരും ഗാനമാലപിക്കുകയും കുട്ടികളുമായി സംവദിക്കുകയും ഒരുമിച്ച് മധുരം നുകരുകയും ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളാണെങ്കിലും സ്നേഹ സൗഹാർദം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന രംഗങ്ങൾക്ക് ചടങ്ങ് സാക്ഷ്യം വഹിച്ചു.
പുൽക്കൂട് നിർമാണം, സംഘഗാനം, സംഗീത ശിൽപ്പം, കരോൾ ഗാനം, പ്രസംഗം, കളറിംഗ് , ഫാൻസി ഡ്രസ്, കേക്ക് വിതരണം, ഫ്രണ്ട് സെലക്ഷൻ തുടങ്ങിയ വ്യത്യസ്തയാർന്ന മത്സരങ്ങൾ നടന്നു. അന്താരാഷ്ട്ര അറബി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം. അധ്യാപകരുടെ സ്പോൺസർഷിപ്പിൽ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. മാതൃ സമിതി ചെയർപേഴ്സൻ സൽമ അശ്റഫ് , പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ , പ്രവർത്തക സമിതിയംഗം ഫിർദൗസ്, സ്റ്റാഫ് സെക്രട്ടറി വി ഷൈജൽ, നജീബ് ,സ്കൂൾ ലീഡർ ബിലാൽ ഫൈസ് എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.നജീബ്,
Tags:
KODIYATHUR

