Flash News

Nattu Media

അബിയു കായ്ചു; പി.ടി.എമ്മിൽ ഇനി പഴക്കാലം


കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ സകൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെയും എസ്.പി .സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഫ്രൂട്സ് ഗാർഡനിൽ നിന്നും ആദ്യ കായ്ഫലം വിളവെടുത്തു. ഏറെ ഗുണമുള്ള അബിയു പഴമാണ് ആദ്യം കായ്ചത്.സ്കൂൾ ക്യാമ്പസിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്താണ് പഴമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾ ദിനേന പരിചരണവും നൽകി. 

വിദേശ നാടുകളിൽ മാത്രം വിജയം കണ്ടിരുന്ന ഇത്തരം ഫ്രൂട്സ് തങ്ങളുടെ വിദ്യാലത്തിൽ കായ്ചതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. അബിയു പഴത്തിന് വിളവെടുപ്പ് ഉദ്ഘാടനം പ്രധാനാധ്യാപകൻ ജി.സുധീർ നിർവ്വഹിച്ചു ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ: എ.പി അനു , ഡോ: സലീന മജീദ്, ന്യൂട്രീഷനിസ്റ്റ് പി അഞ്ജലി, കെ.കെ നവാസ്, പി.സി.അബ്ദുറഹിമാൻ, സി.മഹ്ജൂർ,സലീം കൊളായി, കെ.വി.നവാസ്, വി.കെ സലീം സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)