Flash News

Nattu Media

ചെറുവാടിക്കാർക്ക് നാട്ടുകാരനായൊരു പ്രിൻസിപ്പാൾ: ഷക്കീബ് മാസ്റ്റർ കീലത്ത്

✍️നിയാസ് ചെറുവാടി എഴുതുന്നു



ചെറുവാടി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നേ  നാട്ടുകാർക്ക് പ്രിയങ്കരനാവുകയാണ് ചെറുവാടി ഗ്രാമത്തിന്റെ സ്കൂളിലെ പ്രിൻസിപ്പാൾ ഷക്കീബ് മാസ്റ്റർ കീലത്ത്,  കഴിഞ്ഞ മാസങ്ങളിൽ  നടന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പരിപാടികളുടെ സംഘാടനത്തിൽ ഒരു ചെറുവാടിക്കാരനായാണ് മാഷ് പ്രവർത്തിച്ചത്. സ്കൂൾ പ്രവർത്തന സമയം കഴിഞ്ഞും, ശതാബ്ദി ആഘോഷത്തിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് പിടിഎ എസ്എംസി ഭാരവാഹികളോടൊപ്പം   രാത്രി ഏറെ വൈകി എട്ട് മണിക്കും ഒബത് മണിക്കുമൊക്കേയാണ് അദ്ദേഹം ചെറുവാടിയിൽ നിന്നും തിരിച്ച് വീട്ടിലേക്ക്  പോയിക്കൊണ്ടിരുന്നത്, സ്കൂൾ സമയം കഴിഞ്ഞും രാത്രി അങ്ങാടിയിൽ കണ്ട അദ്ദേഹത്തെ നാട്ടുകാരിൽ പലരും ആരാണെന്ന് ചോദിച്ചറിഞ്ഞ് പരിചയപെടുന്ന സാഹചര്യമുണ്ടായി

സ്കൂളിന്റെ അക്കാദമിക് വിശയത്തിലും,അച്ചടക്ക വിശയത്തിലും ഏറെ ശ്രദ്ധ  പുലർത്തുന്ന ഷക്കീബ് മാസ്റ്ററുടെ നേതൃത്വത്തിൽ വരുന്ന സ്കൂൾ വാർഷിക പരീക്ഷകളിൽ ഏറെ മുന്നേറ്റം നടത്തുമെന്ന പ്രദീക്ഷയിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)