Flash News

Nattu Media

തെലുങ്ക് യുവനടന്‍ സുധീര്‍ വര്‍മ മരിച്ച നിലയില്‍;


സുധീർ വർമ | photo: twitter/@UrsSudhakarK

തെലുങ്ക്
 നടന്‍ സുധീര്‍ വര്‍മ(33) മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണം വെളിവായിട്ടില്ല.

ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരങ്ങള്‍. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ജനുവരി 20-ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാടക രംഗത്ത് നിന്നാണ് സുധീര്‍ സിനിമയിലെത്തിയത്. 'നീക്കു നാക്കു ഡാഷ് ഡാഷ്', 'കുന്ദനപ്പു ബൊമ്മ', സെക്കന്റ് ഹാന്‍ഡ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

'കുന്ദനപ്പു ബൊമ്മ'യില്‍ സുധീര്‍ വര്‍മയോടൊപ്പം അഭിനയിച്ച സുധാകര്‍ കൊമകുലയാണ് നടന്റെ മരണ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കൊണ്ട് സിനിമാ താരങ്ങള്‍ എത്തുകയാണ്. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)