Flash News

Nattu Media

അണയാത്ത തീജ്വാല

✍️ ഗിരീഷ് കാരക്കുറ്റി


പട്ടിണിയുടെയും വറുതിയുടെയും കാലത്ത് സത്താർ ഉൾപ്പെടെയുള്ള മൂന്നു മക്കളെ ഇടനെഞ്ചോട് ചേർത്തു പിടിച്ച് മാതാപിതാക്കൾ  ഉള്ളത് ഓണം പോലെ വിളമ്പി കൊടുക്കുമ്പോൾ , കൂടെ പകർന്നു നൽകിയ ചുവപ്പിന്റെ രാഷ്ട്രീയം ഹൃദയത്തിലേറ്റി ചെങ്കൊടി തണലിൽ വളർന്ന സഖാവ് സത്താർ അണയാത്ത തീ ജ്യാലയായ് ജ്വലിച്ചു നിൽക്കുകയാണിന്നും .

സഖാവ് നടന്നു നീങ്ങിയ ഭീതികളെല്ലാം ചുവപ്പു രാശി പടർന്ന്  കൊടിയത്തൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം "അതൊരു ബഹുജന പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു "

കൂടെ സത്താറിന്‍റെ  കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക്  സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായി തിളങ്ങി നിൽക്കുമ്പോൾ , പ്രിയപ്പെട്ട സത്താറെ കൊടിയത്തൂരിലെ യുവചേതനയിൽ കൃഷ്ണപിള്ളയുടെയും , 
എ കെ ജിയുടെയും , ഇ എം എസിന്റെയും ചരമദിനത്തിൽ പ്രഭാതഭേരിക്കായി തലേന്ന് രാത്രിയിൽ ബെഞ്ചുകൾ കൂട്ടിയിട്ട് അതിലൊരുമിച്ച് കിടക്കുമ്പോൾ  നമ്മളന്ന് കണ്ട സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാവുകയാണ്.

നീ ഒറ്റക്ക് സംഘടന പ്രവർത്തനം നടത്തിയ  കാരാട്ടും, തെയ്യത്തുകടവിലും , കോട്ടമ്മലും നിന്റെ പാർട്ടിയിൽ നീ വിളിച്ച മുദ്രാവാക്യത്തിനും ചെങ്കൊടിക്കും കീഴിൽ നൂറുകണക്കിനാളുകൾ കടന്നുവന്ന് കൊടിയത്തൂരിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി നിന്റെ പാർട്ടി വളർന്നു കഴിഞ്ഞു.

നിന്റെ തമാശകളും ആവേശഭരിതമായ മുദ്രാവാക്യങ്ങളും , നിന്നെ പറ്റിയുള്ള ചർച്ചകളുമില്ലാതെ ഒരു ദിവസവും കടന്നു പോയിട്ടില്ല യുവചേതനയും, പാർട്ടി ഓഫീസും .

നിനക്കോർമ്മയുണ്ടോ ഒരു പ്രഭാതഭേരിയിൽ കൊടിയത്തൂരിന്റെ നെടുംകോട്ടയിൽ  മുദ്രാവാക്യം വിളിക്കാനും ഏറ്റു വിളിക്കാനും നമ്മൾ രണ്ടുപേർ മാത്രം. വിഷമിച്ചു നിന്ന എനിക്ക് ധൈര്യം പകർന്നത് നിന്റെവാക്കുകളായിരുന്നു . "നീയുറക്കെ വിളിച്ചോ  ഏറ്റുവിളിക്കുമ്പോൾ എൻ്റെ കൂടെ നീയും ഏറ്റുവിളിക്കണം .അപ്പോൾ ഒച്ചക്ക് ഒച്ച വലിയൊച്ചയാകും"

ആ കൃഷ്ണപിള്ള ദിനത്തിലെ പ്രഭാതഭേരിയിൽ ഞങ്ങൾ രണ്ടുപേരും ഉറക്കെ വിളിച്ചു. 
"വർഗീയതയും ജാതീയതയും 
രണ്ടും നാടിനാപത്താണ് , അവരെ കരുതിയിരിക്കുക നാം 

കൃഷ്ണപിള്ള ദിനം സിന്ദാബാദ്, രക്തസാക്ഷികൾ അമരന്മാർ ,
അനശ്വരന്മാർ  ധീരന്മാർ, ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഹൃദയത്തിൽ "

പിറ്റേന്ന് രാവിലെ ടി എൻ ബീച്ചാനാക്ക എന്നോട് പറഞ്ഞു. മുദ്രാവാക്യത്തിന് നല്ല ഒച്ചയുണ്ടായിരുന്നു  പ്രഭാതഭേരിക്ക് ആളു കൂടുതലുണ്ടായിരുന്നോ ? വലിയ ഉഷാറായിരുന്നു അല്ലെ .

 തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ ഉൽസവ വേദികളാക്കി മാറ്റുമായിരുന്നു സത്താർ .
നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ 140 നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേര് വിവരം  വ്യക്തമായി സത്താറിനു  അറിയാമായിരുന്നു. അതുപോലെ വേൾഡ് കപ്പ് വരുമ്പോൾ മുഴുവൻ ടീമിനെക്കുറിച്ചും കളിക്കാരെ കുറിച്ചും പ്രത്യേകിച്ച്  സത്താറിന്റെ ടീമായ അർജൻറീനിയൻ കളിക്കാരെക്കുറിച്ചും നൂറു നാവായിരുന്നു സഖാവിന് .

 അർജന്റീനയെ ഹൃദയത്തിലേറ്റിയ സഖാവിന് ഇപ്രാവശ്യം ലോകകപ്പ് നേടിയത് കാണാൻ കഴിഞ്ഞില്ലല്ലോ.

ഒരുപക്ഷേ നീലാകാശത്തിലെ മിന്നി തിളങ്ങുന്ന  നക്ഷത്രങ്ങളെ നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്ന ആ നക്ഷത്രങ്ങളിലൊന്ന് നീയായിരിക്കുമെന്ന് തോന്നാറുണ്ട്. നീ ഉഴുതുമറിച്ച മണ്ണിൽ നീ കൊളുത്തിയ തീജ്വാല അണയാതെ കാത്തു സംരക്ഷിക്കുന്നു നിന്റെ പിൻമുറക്കാർ .

ആ ഭീപ്തസ്മരണക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

 ലാൽ സലാം .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)