Flash News

Nattu Media

ശിൽപ്പശാല നടത്തി


മുക്കം: സാമൂഹ്യ പ്രശ്നങ്ങളെ തങ്ങൾ പഠിച്ച ക്ലാസ്സ് റൂം വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി കുന്ദമംഗലം,മാവൂർ ബിആർസികളുടെ സംയുക്താഭിമുഖ്യത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി "ഇന്നോവെറ്റ് ബൂട്ട് ക്യാമ്പ്" സംഘടിപ്പിച്ചു. പ്രശ്നങ്ങൾ തിരിച്ചറിയുക,ആശയ രൂപീകരണം നടത്തുക, അവയെ നിർവ്വചിക്കുക, പരിഹാരം ഫോട്ടോ ടൈപ്പിങ്ങിലൂടെ അവതരിപ്പിക്കുക എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മുക്കം എംകെഎച്ച്എംഎoഒ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ശിൽപ്പശാല തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിൽ പുത്തൻ ആശയങ്ങളിലൂടെ  സംരംഭകത്വ വികസനത്തിനുള്ള താൽപ്പര്യം ഉണർത്താൻ കുട്ടികളെ സഹായിക്കും.മാവൂർ ബിആർസി  ബിപിസി  ജോസഫ് തോമസ്, ക്ലസ്റ്റർ റിസോഴ്സ്  കോ-ഓർഡിനേറ്റർമാരായ നീതു.ബി.പി, ധന്യമോൾ മാത്യു എന്നിവർ ശിൽപ്പശാലയ്ക്ക്  നേതൃത്വം നൽകി.രണ്ട് ദിവസങ്ങളിലായി നടന്ന നോൺ റസിഡൻഷ്യൽ ക്യാമ്പ് സമാപന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർ പേഴ്സൺ  വി.പി. ജമീല ഉൽഘാടനം ചെയ്തു. കുന്ദമംഗലം ബിആർസി  ബിപിസി മനോജ് കുമാർ.പി.കെ അധ്യക്ഷനായി. മുക്കം നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ  വി.കുഞ്ഞൻ മുഖ്യാതിഥിയായി. ചടങ്ങിൽ  ആർഇസി ജിവിഎച്ച്എസ്എസ്  പിടിഎ വൈസ് പ്രസിഡൻ്റ്  സി.ടി. കുഞ്ഞോയി, കരിയർ കോ-ഓർഡിനേറ്റർ    പി.കെ.പ്രദീപ എന്നിവർ ആശംസകൾ അർപ്പിച്ചു. ആർഇസി ജിവിഎച്ച്എസ്എസ്  കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ ടി. മുഹമ്മത് ഷാഫി സ്വാഗതവും, ബിആർസി കുന്ദമoഗലം ട്രൈനർ എൻ.വി.നാസർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)