Flash News

Nattu Media

മമ്പാട് പൊങ്ങല്ലൂരില്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

മമ്പാട് പൊങ്ങല്ലൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്തിനെ (25) യാണ് ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് ഷമീമിനെ (32) അറസ്റ്റ് ചെയ്തു.

സുൽഫത്ത്, അറസ്റ്റിലായ ഭർത്താവ് ഷമീം
മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുവായ സക്കീര്‍ ഹുസൈന്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷമീമിനെ അറസ്റ്റുചെയ്തത്. ഷമീം ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ മര്‍ദനമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. സുല്‍ഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ രാവിലെ കാണുമ്പോള്‍ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയിരുന്ന നിലയിലാണ്. ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ ഒന്നും കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാല്‍ ദേഹത്ത് മറ്റു പരിക്കുകളുള്ളതായി പറയുന്നുണ്ട്.

സുല്‍ഫത്ത് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ച് പറഞ്ഞു. അതേ സമയം സുല്‍ഫത്തിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായി പറയുന്നു. പൂക്കോട്ടുമണ്ണ മുത്തെക്കല്‍ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുല്‍ഫത്ത്. അല്‍ഹാന ഫാത്തിമ, മുഹമ്മദ് ഹയാന്‍ എന്നിവരാണ് മക്കള്‍. മൃതദേഹം വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൂക്കോട്ടുമണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)