Flash News

Nattu Media

സഞ്ചാര സ്വാതന്ത്രം തടഞ്ഞ് വികസന മഹാമഹം


കൂളിമാട്: ജല ജീവൻ മിഷന്റെ പൈപ്പ് സ്ഥാപ്പിക്കാനായി ഊട്ടി ഹൃസ്വ പാതയിലെ കൂളിമാടിനും PHED ക്കും ഇടയിൽ ഗതാഗതം നിരോധിച്ചിട്ട് ഒരാഴച്ച പൂർത്തിയായിട്ടും പണി പാതിവഴിയിൽ . അധികൃതരുടെ അലസമനോഭാവത്തിനും പണി ഇഴഞ്ഞുനീങ്ങുന്നതിനു മെതിരെ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം കനക്കുകയാണ്.

ഇതിനായി ഒരുക്കിയ ബദൽ പാതകളെല്ലാം തകർന്ന് തരിപ്പണമായതിനാൽ വാഹനങ്ങൾക്ക് അധിക സമയ,സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയിരിക്കുകയാണ്.
6 കോടി മുടക്കി പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് തുടക്കമിട്ട മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇതോടെ പ്രതിസന്ധിയിലായി. മഴക്കാലത്തിന് മുമ്പ് റോഡ് ഗതാഗത യോഗ്യമാവുമെന്ന നാട്ടുകാരുടെ പ്രതീക്ഷയും ഇതോടെ അസ്തമിച്ചു.

മാർച്ച് 5 വരെ ഗതാഗതം തടഞ്ഞ് വർക്ക് ചെയ്യാനുള്ള അനുവാദമുണ്ടെന്നാണ് കരാറുകാരുടെ പക്ഷം. വെറും 5 ദിവസം കൊണ്ട് തീർക്കേണ്ട ജോലിക്കാണ് 15 ദിവസം അനുവദിച്ച് അധികൃതർ ഉദാരത കാണിച്ചത്. യുദ്ധകാലാടിസ്ഥാ ചെയ്തു തീർക്കേണ്ട ജോലികളാണ് അലസമായി കൈകാര്യം ചെയ്യുന്നത്. 
മലപ്പുറം ജില്ലയിൽ നിന്ന് മെഡി: കോളേജിലേക്കുള്ള ആംബുലൻസുകളും ദീർഘ ദൂര യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായത്.

ചുള്ളിക്കാപറമ്പ് മുതൽ കൂളിമാട് വരെ നേരത്തെ പൈപ്പ് സ്ഥാപ്പിക്കൽ പൂർത്തിയായിട്ടുണ്ട്. ഈ ഭാഗത്ത് പൊടിപൂരമാണ്. കച്ചവടക്കാരും യാത്രക്കാരും ഇത് കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും നനക്കുന്നുണ്ടെങ്കിലും കനത്ത വെയിൽ കാരണം മിനുട്ട്കൾ കൊണ്ട് പഴയപടിയാവുകയാണ്.

പൈപ്പ് സ്ഥാപ്പിക്കൽ പൂർത്തിയായ ഭാഗത്ത് റോഡ് നവീകരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂളിമാട് കടവ് പാലം, പണി പൂർത്തിയാക്കി തുറന്ന് കൊടുത്താൽ ഗതാഗതസ്തംഭനത്തിന് വലിയൊരളവോളം പരിഹാരമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)