ചരിത്രം തിരുത്തി രണ്ടാം സ്ഥാനക്കാരായി വമ്പന്മാരെ വെല്ലുവിളിച്ച് CKTU ചെറുവാടി
✍️റാഷിദ് ചെറുവാടി
മുമ്പ് മലബാറിൽ അത്ര പ്രൗഡി ഇല്ലാത്ത ജലോത്സവം ഇന്ന് പല ടൂർണമെന്റുകളും എടുത്തു നോക്കുമ്പോൾ ടീമിനും കാണികൾക്കും ആവേശവും വെല്ലുവിളികളും നിറഞ്ഞതുമാണ്.
ഇന്നലെ ചാലിയാർ ജലോത്സവത്തിലെ രണ്ടാംസ്ഥാനക്കാരായി സി കെ ടി ചെറുവാടിയെയും മൂന്നാം സ്ഥാനക്കാരായി വി വൈ സി സി വാവൂരിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച അമരക്കാരനായി മൈത്രി വെട്ടുപാറയുടെ അമരക്കാരനെയും മികച്ച അച്ചടക്കം ഉള്ള ടീമായി എആർ കെ കുനിയിലിനെയും തെരഞ്ഞെടുത്തു.
രാവിലെ ബൈക്ക് സ്റ്റണ്ട്ങ്ങിലൂടെ തുടങ്ങിയ പരിപാടി ഘോഷയാത്രയുടെയും വാന്ദ്യമേളകളുടെ അകമ്പടിയോടെ ചെറുവാടി കടവിൽ വെച്ച് അവസാനിച്ചു. തുടർന്ന് വിവിധ ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഒപ്പം ഇഖ്റ ഹോസ്പിറ്റലും ജനകീയ കൂട്ടായ്മയും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പും നടന്നു. ആയിരങ്ങൾ ഒഴുകിയെത്തിയ ജലോത്സവം ചെറുവാടിയുടെ ചരിത്രത്തിൽ പുതിയ അധ്യായം തുന്നി ചേർത്തു .

