ചെറുവാടി : കീഴുപറമ്പ് ഉത്തരമേഖല ജലോത്സവത്തിൽ ചരിത്ര വിജയം നേടിയ CKTU ചെറുവാടി ടീമംഗങ്ങളെ ഹിൽടോപ്പ് ആർട്സ്, സ്പോർട്സ് & ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. മുക്കം സബ്ബ് ഇൻസ്പെക്ടർ ശ്രീ. ജിതേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഷിബിൽ പറയങ്ങാട്ട് അദ്യക്ഷത വഹിച്ചു. ആശംസകൾ അറിയിച്ച് ആയിശ ചേലപ്പുറത്ത് ( ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ) PG മുഹമ്മദ്, കണ്ണൻകുട്ടി മോട്ടമ്മൽ, ബഷീർ കുന്താണിക്കാവിൽ, മാണി പഴംപറമ്പ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. മുഹ്സിൻ സ്വാഗതവും ജംഷീർ കൂടത്തിൽ നന്ദിയും പറഞ്ഞു.
Tags:
CHERUVADI
