Flash News

Nattu Media

എക്സിമിയസ് ഫെസ്റ്റ് സംഘടിപ്പിച്ചു


മുക്കം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ എക്സിമിയമ്പ് എന്ന പേരിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് നിരൂപകനും വിധി കർത്താവുമായ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി.പ്രധാനാധ്യാപകൻ ജി.സുധീർ മുഖ്യ പ്രഭാഷണം നടത്തി. സകൗട്ട് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് കെ.അബ്ദുറസാഖ്, എൽ എ സെക്രട്ടറി പി.എം അബ്ദുന്നാസർ, കെ.കെ അബ്ദുൽ ഗഫൂർ, കെ.കെ നവാസ്, സി.മഹ്ജൂർ,എം.ടി.ഷാദിയ, കെ.നഷീദ, പി.ടി.നാസർ  സംസാരിച്ചു പ്രോഗ്രാം കൺവീനർ നിസാം കാരശ്ശേരി സ്വാഗതവും എം. ഷമീൽ നന്ദിയും പറഞ്ഞു. പഠന സെഷനിൽ മുഹ്സിന പത്തനാപുരം ക്ലാസെടുത്തു. സി. ഫസൽബാബു, പി. രാജി, ടി.ഷുഹൈറ, പി.രാജി, സംസാരിച്ചു യാത്രയയപ്പ് സെഷനിൽ വിരമിക്കുന്ന കെ.മറിയുമ്മക്കുട്ടി, ബീന ജോസ്, സകൗട്ട് മാസ്റ്റർ പി.സി അബ്ദുറഹിമാൻ, ഒ.ഇന്ദിര സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)