Flash News

Nattu Media

നോളജ് സിറ്റിയിൽ ഹള്റയും, ബദർ ആത്മീയ സമ്മേളന പ്രഖ്യാപനവും നാളെ (17, 03,23


നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ മാസം തോറും നടന്നു വരുന്ന ഹള്റത്തുൽ ഫുതൂഹ് ആത്മീയ സദസ്സും, ബദർ ആത്മീയ സമ്മേളന പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും. നാളെ അസർ നിസ്കാരാനന്തരം ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിൽ ഖത്മു ദലാഇല്‍ ഖൈറാത്, ബദ്‌രിയ, വിര്‍ദുല്ലത്തീഫ് തുടങ്ങിയ പരിപാടികൾ നടക്കും.

തുടർന്ന് മഗ്‌രിബ് നമസ്കാര ശേഷം നടക്കുന്ന ഹള്റക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. റമളാൻ പതിനേഴാം രാവിൽ നടക്കാനിരിക്കുന്ന ബദർ ആത്മീയ സമ്മേളനത്തിന്റെ പ്രഖ്യാപനവും കാന്തപുരം നിർവഹിക്കും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മറ്റു പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)