വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാർസിംഹംവാരിയൻകുന്നൻ’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ഫൈസൽ ഹുസൈൻ. ‘ഭൂരിപക്ഷ മതേതര വിശ്വാസികളും ചരിത്രം പഠിച്ചവരും ധീര രക്തസാക്ഷിയും സ്വാതന്ത്ര സമരസേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ബാക്കിയാക്കിയ സംഭാവന കാലം ഉള്ളിടത്തോളം എന്നും സ്മരിച്ചുകൊണ്ടേയിരിക്കും’ എന്ന് സംവിധായകൻ കുറിച്ചു.
നൂറിലധികം കലാകാരൻമാർ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആനക്കാംപൊയിൽ വന മേഖലയായിരുന്നു. ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും എന്ന് ഫൈസൽ അവകാശപ്പെടുന്നു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പോരാടിയ ധീര രക്തസാക്ഷി വാരിയൻ കുന്നത്ത് കുഞ്ഞഹ്മദാജിയെ അഭ്രപാളിയിൽ എത്തിക്കുന്നത് ശ്രദ്ധേയനായ യുവ സംവിധായാകൻ ഫൈസൽ ഹുസൈൻ ആണ്.
പ്രമുഖ ചലച്ചിത്ര താരം കുമാർ സുനിൽ, ബെന്ന ചേന്ദമംഗല്ലൂർ,സുഹാസ് ലാംഡ, റിഷാദ് മുഹമ്മദ്, രാജശേഖരൻ, ഉത്തര മനോജ്,ലോറൻസ് ,സജീർ, സുനിൽകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
പ്രമുഖ ചരിത്രക്കാരൻ ജാഫർ ഈരാറ്റുപേട്ട സ്ക്രിപ്റ്റ് ഒരുക്കുന്നു.
നിർമ്മാണം -ചക്കി പറമ്പൻ ഫാമിലി അസോസിയേഷൻ,
ക്യാമറ – പ്രബീഷ് ലാൻസി, പശ്ചാത്തല സംഗീതം – സിമ്പു സുകുമാരൻ, ഗാന രചന – ബാപ്പു വാവാട്,
പ്രോജക്റ്റ് കോഡിനേറ്റർ – ഷാഫി കൂളിമാട്, പ്രോജക്റ്റ് എക്സിക്യൂട്ടിവ് – സി.പി.ഇബ്രാഹിം, ലോക്കേഷൻ മാനേജർ – സി.പി. സലീം, റഫീഖ് ആനക്കാംപൊയിൽ
മേക്കപ്പ് – അനീഷ് പാലോട് ,
സ്റ്റിൽസ് – അനിൽ ജനനി
പോസ്റ്റർ – രാജേഷ് തിരുവല്ലം
Tags:
KOZHIKODE
