Flash News

Nattu Media

ചോലേരിക്കുന്ന് കോളനി സംരക്ഷണം,രണ്ടാം വാർഡിൽ 20 ലക്ഷം രൂപ അനുവദിച്ചു


കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് തൃക്കളയൂർ  ചോലേരിക്കുന്ന് കോളനി നവീകരണത്തിന്റെ ഭാഗമായി ഭവന സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ സൈഡ് കെട്ടിന് മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. 

 പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ നിർവഹിച്ചു.പദ്ധതിക്ക് വേണ്ടി പരിശ്രമിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ  റൈഹാനത്ത് കുറുമാടനും, ഇതിനുവേണ്ടി സഹകരിച്ച മുഴുവൻ പേർക്കും  പ്രത്യേകം നന്ദി അറിയിക്കുന്നതായി വാർഡ് മെമ്പർ പി കെ അസ്‌ലം പറഞ്ഞു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)