ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ സംഗീത കലാ കാരൻമാരെ ഉൾപെടുത്തി "ധ്വനി" എന്ന നാമധേയത്തിൽ ചെറുവാടി കേന്ദ്രമായി സംഗീത കൂട്ടായ്മ രൂപീകരിച്ചു. അവസരമില്ലാത്ത പ്രതിഭാ ശാലികളായ കലാകാരൻമാരെയും പുതിയ പാട്ടുകാരേയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപീകരിച്ചത്. വരുന്ന ചെറിയ പെരുന്നാൾ ദിനത്തിൽ കൂട്ടായ്മയുടെ ആദ്യ പരിപാടിയായി "ധ്വനി" കലാകാരൻമാരെ ഉൾപെടുത്തി ചെറുവാടി സ്റ്റേഡിയത്തിൽ വച്ച് ഗാനമേള നടത്താനും തീരുമാനിച്ചു.
രൂപീകരണ ചടങ്ങിൽ ബാബു പൊലുകുന്നത്ത്, കണ്ണൻ ചെറുവാടി,മഹ്മൂദ് തോലേങ്ങൽ സുധീഷ് സുധി, രാഗേഷ്, വി മോഹൻദാസ്,നിയാസ് ചെറുവാടി, വാസു കെ, സത്യൻ പന്നിക്കോട്, സുമേഷ് കെ, രാജേഷ് കെ, മോയിൻ കുട്ടി പികെ പങ്കെടുത്തു.
Tags:
CHERUVADI
