Flash News

Nattu Media

കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ നാനോ സംരംഭകർക്ക് ധന സഹായം


കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നാനോ സംരംഭകർക്ക് ധന സഹായം നൽകി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പി സഫിയ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ പി. പി. എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. നിലവിൽ തുടങ്ങിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്ത രത്തിലൊരു പദ്ധതി. 2021-22 വാർഷിക പദ്ധതിയിൽ  നൂതന പദ്ധതിയായിട്ടാണ് ഗ്രാമ പഞ്ചായത്ത്‌ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു, വാർഡ് മെമ്പർ എം. പി. അബ്ദു റഹ്മാൻ, സി ഡി എസ് ചെയർപേഴ്സൺ റംല ബീഗം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ സഹ് ല മുനീർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കൗലത് നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)