കീഴുപറമ്പ്: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് മെമ്പർമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബജറ്റ് അവതരണ വേളയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച വികസന ഫണ്ട് മാർച്ച് 29 ആയിട്ടും നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിഷേധ ധർണ്ണ നടത്തിയത്. കീഴുപറമ്പ് പഞ്ചായത്തിലേക്ക് പ്ലാൻജനറൽ ഫണ്ടായി വകയിരുത്തരുത് 21116000 രൂപയും scp ഫണ്ടായി വകയിരുത്തിയത് 4927000 യും ആയിരുന്നു, എന്നാൽ ആകെ ലഭിച്ചത് പ്ലാൻ ജനറൽ 17181749 ഉം scp 4155211 രൂപയും ആണ്. ബാക്കി 4706040 രൂപ മാർച്ച് 29 ആയിട്ടും ഇനിയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് ഇതുവരെ വന്നിട്ടില്ല. ബജറ്റിൽ പറഞ്ഞ ഫണ്ടിന്റെ തുക അനുസരിച്ച് ഗ്രാമപഞ്ചായത്ത് നടത്തിപ്പോന്ന പ്രൊജക്ടുകൾ നടത്താൻ പറ്റാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. മാർച്ച് 29 ന് ആണ് ട്രഷറി ബില്ലുകൾ സമർപ്പിക്കേണ്ട അവസാന ദിവസം. 29ന് ശേഷം വരുന്ന ബില്ലുകൾ സ്വീകരിക്കേണ്ടതില്ല എന്നും അഥവാ സ്വീകരിച്ചാൽ അത് ക്യൂ ബില്ലാക്കി മാറ്റി അടുത്ത വർഷത്തെ പണം ലഭിക്കുമ്പോൾ അതിൽനിന്ന് എടുത്തു കൊടുക്കുവാനുള്ള രൂപത്തിലേക്ക് മാറ്റുവാനും ട്രഷറിക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നെക്കിക്കൊല്ലുന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനെതിരിലും സംസ്ഥാന സർക്കാറിന്റെ ഇത്തരം കൊള്ളരുതായ്മയ്ക്കെതിരെ ആയിരുന്നു പഞ്ചായത്ത് മെമ്പർമാർ നേരിട്ട് ധർണ്ണ നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടന കർമ്മം കിഴപറമ്പ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ സി എ ശുക്കൂർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ, ചെയർമാൻമാരായ എം ടി ജംഷീറാ ബാനു, സഹല മുനീർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തസ്ലീനാ ഷബീർ, എം പി അബ്ദുറഹീം, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകരായ പാറമ്മൽ അഹമ്മദ് കുട്ടി, ഉമ്മർ മാഷ്, ഹമീദ് മാഷ്, കുഞ്ഞാലിക്കുട്ടി, cds ചെയർപേഴ്സൺ റംല,ടി പി മുഹമ്മദ്, കരുവാടൻ അലി, അജ്മൽ, നിസാർ, എന്നിവർ പങ്കെടുത്തു.
Tags:
KIZHUPARAMB

