Flash News

Nattu Media

കുത്തിയിരിപ്പ് സമരം നടത്തി


കൊടിയത്തൂർ : 2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ  ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി തുകയിൽ ആയിരം കോടിയോളം രൂപ കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിലും യു. ഡി. എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി .

കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധത്തിൽ മൻസൂർ ,കെ വി അബ്ദുറഹ്മാൻ,അഷ്‌റഫ്‌ കൊളക്കാടൻ,കൊടിയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംലൂലത്ത്, വൈസ്പ്രസിഡന്റ്‌ ശിഹാബ് മാട്ടുമുറി, മെമ്പർമാരായ ഫസൽ കൊടിയത്തൂർ,ആയിഷ ചേലപുറത്ത്, ദിവ്യ ഷിബു,ഫാത്തിമ നാസർ,മറിയം കുട്ടി ഹസ്സൻ, കെ പി അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)