Flash News

Nattu Media

തെരുവ് കച്ചവടക്കാർക്കെതിരെ അധികൃതർ കർശന നിയന്ത്രണം നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ്


പന്നിക്കോട്: തെരുവ് കച്ചവടക്കാർക്കെതിരെ അധികൃതർ കർശന നടപടിയെടുക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ വയറ്റത്തടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.


പന്നിക്കോട് എ യു പി സ്കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് യൂണിറ്റ് കമ്മറ്റി പ്രമേയത്തിലൂടെ അധികതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് പി പ്രേമൻ ഉദ്ഘാടനം ചെയ്തു. സലീം പി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

 മണ്ഡലം സെക്രട്ടറി ജോസഫ് പൈമ്പിളളിൽ
ആശ്വാസ് പദ്ധതി വിശദീകരണം നിർവ്വഹിച്ചു. ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സഹീദ് പി സി പ്രസിഡണ്ടും, അശോകൻ ഇ ജന.സെക്രട്ടറിയും റഷീദ് പി ട്രഷററുമായി പുതിയ കമ്മറ്റി രൂപീകരിച്ചു. മണ്ഡലം ട്രഷറർ എം ടി അസ്ലം പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.റഷീദ് പി സ്വാഗതവും അശോകൻ ഇ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)