മാവൂർ: കോഴിക്കോട് മാവൂർ കൽപള്ളിയിൽ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ ആണ് മരിച്ചത്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്ന് രാവിലേ രാവിലെ 10 മണിയോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് ഗതാഗത കുരുക്ക് രൂപപ്പെട്ടതിനാൽ പോലീസിന്റെയും ഫയർ പോലീസിന്റെയും നാട്ടുകാരുടെ നേതൃത്വത്തിൽ ക്രൈൻ ഉപയോഗിച്ച് ബസ് സംഭവം സ്ഥലത്തുനിന്ന് മാറ്റി.ഏറെ വീതിയില്ലാത്ത റോഡിൽ നിരന്തരം അപകടം നടക്കുന്നുണ്ടെന്നും റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ പൊതുമരാമത്തിനെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.സംഭവ സ്ഥലത്ത് ഫയർ പോലീസ് എത്താൻ വൈകിയത് മൂലം നാട്ടുകാരുടെ കൂട്ടമായുള്ള പ്രവർത്തനം രക്ഷപ്രവർത്തനത്തിന് ഊർജം പകർന്നു.അതോടപ്പം മാവൂരിൽ സ്വന്തമായി ഒരു ഫയർ സ്റ്റേഷൻ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. തൊട്ടടുത്തുള്ള ഫയർ യൂണിറ്റുകളിൽ നിന്ന് ഈ ഏരിയകളിലേക്ക് പെട്ടെന്നുള്ള അപകടങ്ങളിൽ എത്തിപ്പെടാൻ കഴിയാത്തത് പ്രധാന പ്രശ്നമായി തുടരുകയാണ്
Tags:
MAVOOR


