Flash News

Nattu Media

നൗഷാദ് അസോസിയേഷൻ റമദാൻ റിലീഫ്

കോഴിക്കോട് : നൗഷാദ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി നൗഷാദ് നിർവഹിച്ചു . 


കേരളത്തിലെ എല്ലാ ജില്ലകളിലും GCC യിലെ ആറ് പ്രവിശകളിലും അസോസിയേഷന്റെ കീഴിൽ റിലീഫ് പ്രവർത്തനങ്ങളു०, അസോസിയേഷൻ മെമ്പർമാർക്കു० അവരുടെ കുടുംബത്തിനും പങ്കെടുക്കുന്ന രീതിയിലുള്ള റമളാൻ കിസ്സ് പ്രോഗ്രാമും നടന്നു വരുന്നുണ്ട് എന്നും, കോഴിക്കോട് ജില്ലാ പ്രവർത്തനം അസോസിയേഷന് ഒരു മുതൽക്കൂട്ടാണ് എന്നും ഉദ്ഘാടന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.   

ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നൗഷാദ് പൂനൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ മേഖലയിലെ ആളുകൾക്ക് നൽകേണ്ട റമദാൻ കിറ്റ്  സംസ്ഥാന ജനറൽ സെക്രട്ടറി കെ വി നൗഷാദ് , കോഴിക്കോട് ജില്ലാ സെക്രട്ടറി കുറ്റിക്കാട്ടൂർ സാഹിബിന് വിതരണത്തിനായി കൈമാറി . നൗഷാദ് മുല്ലവീട്ടിൽ നൗഷാദ് ചാലിയം നൗഷാദ്  കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)