Flash News

Nattu Media

പഠനമികവുകളുടെ നേർക്കാഴ്ചയൊരുക്കി ചെറുവാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ


ചെറുവാടി ഗവ.ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾ ഒരു വർഷക്കാലം  ക്ലാസ് മുറികളിൽ നിന്നും വികസിപ്പിച്ചെടുത്ത വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളും ലഘു പരീക്ഷണങ്ങളും അടങ്ങിയ സ്റ്റാളുകൾ ശ്രദ്ധേയമായി.കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ, സ്കിറ്റുകൾ, ലഘു നാടകങ്ങൾ എന്നിവയും അവതരിപ്പിച്ചു. കോഴിക്കോട് ഡയറ്റിലെ മുൻ സീനിയർ ഫാക്കൽറ്റി N അബ്ദുറഹിമാൻ മാസ്റ്റർ പരിപാടി ഉദ്ഘാനം ചെയ്തു.


PTA പ്രസിഡണ്ട് CV അബ്ദു റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ,SMC ചെയർമാൻ ആസാദ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, MV അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് അജിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സബിത്ത് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)