Flash News

Nattu Media

ആന്യം പാടത്ത് കളിയാരവങ്ങൾക്ക് ആവേശമായി മെമ്പറുടെ പന്ത്


കൊടിയത്തൂർ : കൊയ്തൊഴിഞ്ഞ പാടത്ത് വൈകുന്നേരം കെട്ടു പന്തു കൊണ്ട് കളിച്ചിരുന്ന കാലം പോയ്. നേർത്ത വരമ്പത്തൂടെ വേഗത്തിൽ ബാലൻസിലൂടെ ഓടിയ കുട്ടിക്കാലവും ഓർമകളിൽ മാത്രമായി. ഇത്തരം രീതികളൊന്നും ഇല്ലെങ്കിലും കുറച്ച്  കുട്ടികൾ പാടത്തും, പുതിയ കളികളിലും ഇപ്പോഴും ഉണ്ട്. ഇതേപോലെ ഒരു പാട് കുട്ടികൾ കളിക്കാൻ എത്തുന്ന ഒരിടമാണ് ആന്യം പാടം.അവിചാരിതമായി പാടത്ത് എത്തിയ കൊടിയത്തൂർ ഗ്രാമ പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂറിനോട് കുട്ടികളുടെ ആവശ്യം അവർ ഒരുമിച്ച് നേരിട്ട് തുറന്ന് പറഞ്ഞു.ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയികളായവർക്ക് അൽ രിഹ്ല ഫുട്ബോൾ സമ്മാനമായി നൽകിയിരുന്ന അനുഭവവും കുട്ടികൾക്കുണ്ട്.മെമ്പറുടെ ഉറപ്പിൽ  കിടന്നുറങ്ങി സ്വപ്നം കണ്ടുണർന്ന കുട്ടികൾക്ക് ഇന്നലത്തെ സായാഹ്നം സ്വപ്ന സാഫല്യമായി. ഒരു രാത്രിയുടെ കാത്തിരിപ്പേ കുട്ടികൾക്കുണ്ടായുള്ളൂ. പിറ്റെ ദിവസം വൈകുന്നേരം അൽ രിഹ്ല ബോളുമായി ഫസൽ  മെമ്പർ കുട്ടികൾക്കടുത്തെത്തി. കൊടിയത്തൂരിലെ ആന്യം പാടത്തെ കുട്ടികൾക്ക് ഇന്നലെ  ആഘോഷമായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)