Flash News

Nattu Media

വെറും നൂറു മീറ്റർ പ്രവർത്തിക്ക് ഒരാഴ്ച്ചയോ...?


ചെറുവാടി : ജല അതോറിറ്റിയുടെ പൈപ്പ് ലൈന് പ്രവർത്തിക്കു  വേണ്ടി ഒരാഴ്ച മുന്നേ റോഡിന്റെ വശത്ത് വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി കൊണ്ടിട്ട പൈപ്പ് ഒന്ന് കുഴി ഇറക്കി മൂടാനോ ഒന്ന് മാറ്റി വെക്കാനോ മുതിരാതെ അവസാനം പണി നടക്കാത്തതു മൂലം വീട്ടുകാരുടെ സമ്മർദ്ദത്തിനു മുന്നിൽ  മാറ്റിവെച്ച് വഴി തടസ്സം നീക്കി ജല അതൊരറ്റി.

ഒരാഴ്ച്ച മുന്നേ വീട്ടിലേക്ക് ഉള്ള വഴി തടസ്സപ്പെടുത്തി കൊണ്ടിട്ട പൈപ്പ് അന്ന് രാത്രി തന്നെ കുഴി ഇറക്കി മൂടുമെന്ന് പറഞ്ഞതെല്ലാതെ പിന്നെ അതുവഴി കണ്ടത് പോലുമില്ല. 
ഇതുപോലെയുള്ള ജല അതോറിറ്റിയുടെ  ഇഴഞ്ഞു നീങ്ങലാണ്  റോഡ് പ്രവർത്തിക്ക് കാലതാമസമാകുന്നത്  എന്ന് നാട്ടുകാർ പറയുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)