Flash News

Nattu Media

പണമിടപാട്, ഇനി പഴയ പോലെയാകില്ല; ഇന്നുമുതല്‍ എന്തെല്ലാം മാറും?

പുതിയ സാമ്ബത്തിക വര്‍ഷത്തിന് തുടക്കമാകുമ്ബോള്‍ പണമിടപാട്, വ്യാപാര മേഖലകളില്‍ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും., നികുതി ഘടനകളില്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങളും നിരവധിയാണ്. പുതിയ ആദായ നികുതി സ്കീം ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ആണ് നികുതി മേഖലയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.



7,27,777 രൂപ വരെയുള്ള വരുമാനത്തിന് പുതിയ സ്കീം പ്രകാരം നികുതി ഒഴിവാകും. റിബേറ്റിന് നിലവില്‍ ഉണ്ടായിരുന്ന അഞ്ചു ലക്ഷം രൂപ എന്ന സ്ലാബ് ഏഴു ലക്ഷമായി ഉയരും. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക പ്രീമിയം ഉള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍നിന്നുള്ള വരുമാനത്തിനും ഇന്നുമുതല്‍ നികുതി ഇളവ് ഉണ്ടായിരിക്കില്ല. മൂന്നു വര്‍ഷത്തിലധികമുള്ള ഡെറ്റ് മ്യൂചല്‍ ഫണ്ടുകള്‍ക്ക് ലഭിച്ചിരുന്ന നികുതി ഇളവും ഇന്നുമുതല്‍ നിലയ്ക്കും.

കേരളത്തിലും പുതിയ സാമ്ബത്തിക വര്‍ഷം മുതല്‍ നിരവധി മാറ്റങ്ങളുണ്ട്. പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാ സെസ് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. ജ്വല്ലറികള്‍ വഴി ഇന്നുമുതല്‍ വില്‍പ്പന നടത്തുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് യുനീക് ഐഡന്‍്റിഫിക്കേഷന്‍ മുദ്ര ബി.ഐ.എസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ നാലക്ക മുദ്ര ഹാള്‍മാര്‍ക്കിങ്ങുള്ള ആഭരണങ്ങള്‍ മാറ്റിയെടുക്കുന്നതിന് ഈ പരിഷ്കാരം ബാധകമല്ല.

ഡിജിറ്റല്‍ വാലറ്റുകള്‍ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 1.1% ഇന്‍്റര്‍ചേഞ്ച് ചാര്‍ജും ഇന്നുമുതല്‍ ഈടാക്കും. എന്നാല്‍, നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഇടപാട് നടത്തുന്ന രാജ്യത്തെ 99.9% ഉപഭോക്താക്കളെയും നാഷണല്‍ പേയ്മെന്‍റ് കോര്‍പറേഷന്‍്റെ പുതിയ നിയമം ബാധിക്കില്ല. പുതുതായി വാങ്ങുന്ന ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലകുറയുന്ന ചില പരിഷ്കാരങ്ങളും ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

#മാറ്റങ്ങള്‍ രാജ്യത്ത്

1. സ്വര്‍ണത്തിന് ഇന്നുമുതല്‍ ആറക്ക ഹാള്‍മാര്‍ക്ക് യുനീക് ഐഡന്‍റിഫിക്കേഷന്‍(HUID) നിര്‍ബന്ധം

2. 2,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റല്‍ വാലറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് 1.1% ഇന്‍്റര്‍ചേഞ്ച് ചാര്‍ജ്

3. പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ക്ക് മൊബൈല്‍ നമ്ബര്‍ നിര്‍ബന്ധം

4. ഇ-വേസ്റ്റ് സംസ്കരണ ഉത്തരവാദിത്തം ഉത്പാദകര്‍ക്ക് നല്‍കിക്കൊണ്ടുള്ള പുതിയ ചട്ടം പ്രാബല്യത്തില്‍

5. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ക്രിപ്റ്റോ കറന്‍സി ഇടപാടിന് സമാനമായി 30% ടി.ഡി.എസ്

6. മൂന്നു വര്‍ഷത്തില്‍ അധികമായ ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെ നികുതി ആനുകൂല്യം അവസാനിപ്പിച്ചു

7. റിബേറ്റ് പരിധി ഏഴു ലക്ഷമായി ഉയര്‍ത്തിയ പുതിയ ആദായനികുതി സ്കീം പ്രാബല്യത്തില്‍.

8. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പ് ചട്ടം പ്രാബല്യത്തില്‍

9. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയില്‍(SCSS) ഇരട്ടി തുക നിക്ഷേപിക്കാം

10. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍നിന്നുള്ള വരുമാനത്തിന് നികുതി ഇളവില്ല

11. വീടുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട മൂലധന നേട്ട നികുതിയിളവിന്‍റെ പരിധി 10 കോടിയായി കുറച്ചു.

12. സര്‍ക്കാര്‍ ഇതര സര്‍വീസുകളില്‍നിന്ന് വിരമിക്കുന്നവരുടെ ലീവ് സറണ്ടര്‍ നികുതിയിളവ് പരിധി ഇനി 25 ലക്ഷം രൂപ


#മാറ്റങ്ങള്‍ കേരളത്തില്‍

1. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം സാമൂഹിക സുരക്ഷ സെസ്

2. ഭൂമിയിടപാടിലെ ന്യായ വിലയില്‍ 20% വര്‍ധന

3. കെട്ടിട നികുതികളിലും ഉപ നികുതികളിലും 5% വര്‍ധന

4. സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി കൂടും

5. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്ബുകളുടെ നിരക്ക് വര്‍ധിക്കും

പുതിയ ബാച്ച്‌ മരുന്നുകളുടെ വില വര്‍ധിക്കും

7. ക്വാറി ഉത്പന്നങ്ങളായ കരിങ്കല്ല്, ചെങ്കല്ല് എന്നിവയുടെ വില കൂടും

8. മദ്യത്തിന് ഇന്നുമുതല്‍ സാമൂഹിക സുരക്ഷാ സെസ്


#ഇളവുകള്‍ ഇങ്ങനെ

1. പുതുതായി വാങ്ങുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി 5% ആക്കി കുറച്ചു

2. ആറു മാസത്തിനുള്ളില്‍ വാങ്ങിയ ഭൂമി വീണ്ടും വില്‍ക്കുമ്ബോള്‍ സ്റ്റാമ്ബ് ഡ്യൂട്ടി വര്‍ധിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലില്ല

3. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വകാര്യസ്കൂള്‍ വാഹനങ്ങളുടെ മൂന്നു മാസത്തേക്കുള്ള നികുതി 1000 രൂപയാക്കി കുറച്ചു.

4. ജീവകാരുണ്യ സംഘടനകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ക്കുള്ള നികുതി സര്‍ക്കാര്‍ സ്കൂളുകളുടേതിന് സമാനമാക്കി

5. സ്വകാര്യ ബസ്, കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതിയില് 10% ഇളവ്

6. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ സൗജന്യമായി ഉപയോഗിക്കുന്ന കളിസ്ഥലങ്ങള്‍, വായനശാലകള്‍ എന്നിവയ്ക്ക് കെട്ടിട നികുതിയില്ല

7. 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ താമസിക്കുന്ന ബി.പി.എല്‍ കുടുംബത്തിന് കെട്ടിട നികുതിയില്ല

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)