Flash News

Nattu Media

ബദ്ർ ആത്മീയ സമ്മേളനം: പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു


നോളജ് സിറ്റി: റമളാൻ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന 'ബദ്ർ ആത്മീയ സമ്മേളനവും, ഖിസാനതുൽ ആസാർ സമർപ്പണവും' പരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് നടന്ന ചടങ്ങിൽ ബദ്ർ ആത്മീയ സമ്മേളനം സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലമാണ് ഉദ്ഘാടനം നിർവഹിച്ചത്. ബദ്ർ ആത്മീയ സമ്മേളനത്തിന്റെയും, ഖിസാനതുൽ ആസാർ സമർപ്പണത്തിന്റെയും പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കൽ, വാഹന സ്റ്റിക്കർ പതിക്കൽ, കൂടിപറയൽ, കൈ നോട്ടീസ് വിതരണം, അസ്മാഉൽ ബദർ സമർപ്പണം തുടങ്ങിയ പ്രചാരണ പരിപാടികളുടെ ഉദ്‌ഘാടനമാണ് നിർവഹിച്ചത്.

ചടങ്ങിൽ അലവി സഖാഫി കായലം, സയ്യിദ് സഹൽ മഷ്ഹൂർ, ജാഫർ കൈതപ്പൊയിൽ,  സാബിത്ത് സഖാഫി, പി ജി തങ്ങൾ, അബൂബക്കർ സഖാഫി പന്നൂർ, മുഹമ്മദലി സഖാഫി പുറ്റാട്, ഓ എം ബഷീർ സഖാഫി, അബ്ദുൽ ഹമീദ് സഖാഫി, സകരിയ തങ്ങൾ അടിവാരം, അഡ്വ. തൻവീർ ഉമർ, അൻവർ സഖാഫി വി ഒ ടി, അബ്ദുൽ ജബ്ബാർ സഖാഫി, ബീരാൻകുട്ടി വയനാട്, ഹമീദ്‌ സഖാഫി മങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)