Flash News

Nattu Media

'ഒത്തിരിപ്പ് ' എസ്.വൈ.എസ് സാംസ്കാരികം ഡയറക്ടറേറ്റ് സംഗമം


കോഴിക്കോട് : സമസ്ത കേരള സുന്നീ യുവജന സംഘം ജില്ലാ സാംസ്കാരികം ഡയറക് ടറേറ്റിന്റെ  ആഭിമുഖ്യത്തിൽ സോൺ തലത്തിൽ നടക്കുന്ന യൂണിറ്റ്, സർക്കിൾ,സോൺ സാംസ്കാരികം ടീമിന്റെ 'ഒത്തിരിപ്പ്' സംഗമത്തിന്റെ ജില്ലാ  ഉദ്ഘാടനം താമരശ്ശേരി സോണിൽ കോരങ്ങാട് സുന്നി സെന്റററിൽ ജില്ലാ സാംസ്കാരികം പ്രസിഡന്റ് ഡോ: അബൂബക്കർ നിസാമിയുടെ അധ്യക്ഷതയിൽ  എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം.അബ്ദുൽ കലാം നിർവഹിച്ചു. ജില്ലാ സാംസ്കാരികം സെക്രട്ടറി എം. അബ്ദുൽ മജീദ് കൊടിയത്തൂർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഡയറക്ടറേറ്റ് അംഗം അശ്റഫ് മാസ്റ്റർ പുല്ലാളൂർ, ജാഫർ സഖാഫി,റഷീദ് ഒടുങ്ങാക്കാട്ട് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.മുഹമ്മദ് അലി, നിസാർ സഖാഫി എന്നിവർ സംസാരിച്ചു.
ഇഫ്താറോടെ സംഗമം സമാപിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)