Flash News

Nattu Media

ഗ്രാമത്തിന്റെ ഹൃദയ ധമനികളായ നാട്ടുക്കാരണവന്മാർക്ക് യൂത്ത്‌ ലീഗിന്റെ പെരുന്നാൾ സ്‌നേഹസ്പർശം


ചെറുവാടി: ഇന്നലെകളിൽ നാടിന്റെ എല്ലാ തുറകളിലും സജീവമായി ഇന്ന് വിശ്രമ ജീവിതം നയിക്കുന്ന കാരണവന്മാരെ
യൂത്ത് ലീഗ് ആദരിച്ചു . തേനേങ്ങാപറമ്പ് 
യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിലെ മുഴുവൻ കരണവന്മാർക്കും ദോത്തിയും മുണ്ടും നൽകിയാണ് ആദരിച്ചത് .മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് മജീദ്  പുതുക്കുടി  ഉദ്‌ഘാടനം ചെയ്‌തു . യൂണിറ്റ് പ്രസിഡണ്ട്  ടി പി സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു . കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   കഴിഞ്ഞ ദിവസം ഭക്ഷ്യ കിറ്റ് വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചിരുന്നു .
ചടങ്ങിൽ സമസ്ത മാനേജർ കെ മോയീൻകുട്ടി മാസ്റ്റർ, വിപിഎ ജലീൽ, ഷാബൂസ് അഹമ്മദ്, ശരീഫ് അക്കരപറബ്, ടി പി മൻസൂർ, ടി പി ശരീഫ്, ടി പി ഷംസുദ്ദീൻ, സി കെ റസാക്ക്, മമ്മദ് കൊന്നാലത്ത്, ഉസൻകുട്ടി കൊളക്കാടൻ, മമ്മദ് കുട്ടി വാലുമ്മൽ, വി പി മജീദ്, ടി പി റഷീദ്‌, ജവാദ് ടി പി,ജമാൽ മുള്ളാശ്ശേരി, ബഷീർ കണ്ടങ്ങൾ, നൗഫൽ ടിപി, ഷഫീഖ് വി പി, ഷാഹിദ് അലി, ദൽദാർ ടി പി, റിയാസ് ടി പി,ടി പി അഹമ്മദ്, കരീം ടി പി, ടി പി ഷുഹൈബ്, വി പി റൗഫ്, ടി പി അബ്ദുള്ള, വി പി മുഹമ്മദ്, മുഹമ്മദ് കൊളക്കാടൻ, വി പി ഹുസൈൻ, പി കെ ആലി, വി പി ബീരാൻ കുട്ടി, യു കെ മോയിൻകുട്ടി, കുഞ്ഞാൻ സി കെ, മുഹമ്മദ്‌ കെ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)