ചെറുവാടി : കെട്ടിട പെർമിറ്റ്, അപേക്ഷ ഫീസ്, കെട്ടിട നികുതി വർധിപിച്ച സർക്കാർ കൊള്ളക്കെതിരെ മുസ്ലീം ലീഗ് ചെറുവാടി വാർഡ് കമ്മറ്റി പ്രതിഷധ സംഗമം സംഘടിപ്പിച്ചു.
സംഗമം യുഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് ചെയർമാൻ കെവി അബ്ദുറഹ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു, കുഞ്ഞോയി പാറക്കൽ അധ്യക്ഷനായി, എസ്എ നാസർ, കെ എച്ച് മുഹമ്മദ് സംസാരിച്ചു.ബിൻസർ കെ, റഹീം കെ,അബ്ദുറഹ്മാൻ എൻ, ആലികുട്ടി തറമ്മൽ സംബന്ധിച്ചു. നിയാസ് ചെറുവാടി സ്വാഗതവും, അസീസ് പുത്തലത്ത് നന്ദിയും പറഞ്ഞു.
Tags:
CHERUVADI
