കൊടിയത്തൂർ: മണാശ്ശേരി - ചെറുവാടി റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുന്നത് കാരണം യാത്രക്കാരും, പ്രദേശത്തെ വീട്ടുകാരും, വ്യാപാരികളും ദുരിതത്തിൽ. ഏകദേശം ഒന്നര വർഷത്തോളം മുന്നേ മണാശ്ശേരിയിൽ നിന്നും തുടങ്ങിയ ഈ റോഡിന്റെ പണി ഒച്ചിൻ്റെ വേഗതയിലാണ് മുന്നോട്ട് പോവുന്നത്.
നിലവിൽ മണാശ്ശേരി ഭാഗത്തും പുൽപറമ്പ് ഭാഗത്തും ആവശ്യത്തിനുള്ള ജോലിക്കാരില്ലാതെ റോഡ് പണി ഇഴഞ്ഞു നീങ്ങുമ്പോൾ ഏറെ പ്രയാസം നേരിടുന്നത് കൊടിയത്തൂരിലേയും, സൗത്ത് കൊടിയത്തൂരിലെയും വീട്ടുകാരും, വ്യാപാരികളുമാണ്.
കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടി മുതൽ സൗത്ത് കൊടിയത്തൂർ വരേയുഉള്ള ഡ്രൈനേജിന്റെ ജോലി പാതി തീർന്ന മട്ടിൽ ഒരു വർഷത്തിലേറേയായി നിലച്ചിട്ട്. സൗത്ത് കൊടിയത്തൂർ അങ്ങാടിയിൽ വരെ എത്തിയ ഡ്രൈനേജിന്റെ ജോലി ചില കെട്ടിട ഉടമകൾ കാരണമാണ് തടസ്സപ്പെട്ടു നിൽക്കുന്നത്. എസ് കെ യു പി സ്കൂളും, കെട്ടിടങ്ങളും നിൽക്കുന്ന ഭാഗത്ത് പണി എത്തിയപ്പോൾ തടസ്സവാദമുന്നയിക്കുകയാണുണ്ടായത്, എന്നാൽ ഇവിടുത്തെ പ്രശ്നം സംസാരിച്ച് ഒരു ധാരണയിൽ എത്തിയിട്ടുണ്ടെന്നും, പണി തുടങ്ങാനുള്ള കാല താമസം മാത്രമാണ് നിലവിലുള്ളതെന്നുമാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ

വാട്ടർ അതോറിറ്റിട്ടിയുടെ ഭാഗത്ത് നിന്നുള്ള സഹകരണമില്ലായ്മയും, തെയ്യത്തും കടവ് പാലം കഴിഞ്ഞ് കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടി വരേയുള്ള ഈ റോഡിൽ വീതി കുറവുമൂലമുഉള്ള സ്ഥലം ഏറ്റെടുക്കലും പ്രയാസത്തിലായതിനാൽ റോഡ് പണി കാലതാമസം നേരിടുന്നു.
കൊടിയത്തൂർ വില്ലേജ് ഓഫീസ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, കൊടിയത്തൂർ മാക്കൽ കുടുംബ ആരോഗ്യ കേന്ദ്രം ഉൾപ്പടെ ഈ റോഡ് സൈഡിലാണുള്ളത്.
കൊടിയത്തൂർ വില്ലേജ് ഓഫീസ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, കൊടിയത്തൂർ മാക്കൽ കുടുംബ ആരോഗ്യ കേന്ദ്രം ഉൾപ്പടെ ഈ റോഡ് സൈഡിലാണുള്ളത്.
ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെ യാത്രക്കാരും മറ്റു റോഡുകൾ ആശ്രയിച്ച് ചുറ്റി കറങ്ങിയാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. നിലവിൽ ഇതിലേ ബസ് സർവീസ് ഉണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം വളരേ കുറവാണ്. പ്രാദേശ വാസികൾ റോഡിലെ പൊടിയും, കുഴിയും മൂലം ഈ വഴിക്ക് വരാതെ മറ്റു അങ്ങാടികളെ ആശ്രയിക്കുന്നതിനാൽ ഇരു അങ്ങാടിയിലെ വ്യാപാരികൾ കച്ചവടം ഇല്ലാതെ ഏറെ ദുരിതത്തിലാണ്.
പൊടി ശല്യമാണ് മറ്റൊരു പ്രശ്നം. വ്യാപാരികൾ പൊടി ശല്യം മൂലം പൊറുതി മുട്ടിയിരിക്കുക്കയാണ്. അടച്ചിട്ട ഭരണിക്കുള്ളിൽ വരേ പൊടി ഇടം പിടിച്ചു. റോഡ് വർക്ക് കരാറുകാർ ഇടക്ക് വേനൽ മഴ പെയ്യും പോലെ വല്ലപ്പോഴും റോഡ് നനക്കുന്നുണ്ടെങ്കിലും പൊടിക്ക് ഒരു കുറവുമില്ല എന്നതാണ് സത്യം. കൂടാതെ ഈ പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങൾക്കും, വ്യാപാരികക്കും ആസ്തമ ,അലർജി തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കാൻ പൊടി കാരണമായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഉണ്ടാക്കിയ രൂക്ഷമായ പൊടി മൂലം കണ്ണു കാണാതെ ബൈക്ക് വയലിലേക്ക് തെറിച്ചുവീണതാണ് ഒരു കുടുംബത്തിൻ്റെ തീരാ കണ്ണീരായി മാറിയ ആയി പ്പറ്റമ്മൽ മുജീബിൻ്റെ മകൻ മൂനിസ് റഹ്മാൻ്റ മരണം. ഈ സംഭവത്തിനു ശേഷം ചില ഇടങ്ങളിൽ മുന്നറീയിപ്പ് ബോർഡുകൾ സ്ഥാപിച്ചതെല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
നല്ലൊരു ശതമാനവും പണി തീർന്ന കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടി മുതൽ സൗത്ത് കൊടിയത്തൂർ ഉൾപ്പെടെ ഉള്ള ഭാഗങ്ങളിൽ താത്കാലിക ടാറിംഗ് പൂർത്തിയാക്കിയാൽ ഈ ഒരു പ്രയാസത്തിന് പരിഹാരമാവുമെന്ന് വ്യാപാരികളും, നാട്ടുകാരും പറയുന്നു.

Tags:
KODIYATHUR