മാവൂർ: രാജ്യത്തെ അപകടത്തിൽ ആക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ പ്രാദേശിക രാഷ്ട്രീയകക്ഷികൾ ഒന്നിക്കണം എന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാൻ ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനം തകർക്കുകയാണ്.
വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫുവാൻ ബറാമി അൽ ഹികമി സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം സെക്രട്ടറി കബീർ.വി.കെ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് മണ്ഡലം ട്രഷറർ ഡോ. മുബീൻ.എം, നജീബ് സലഫി, അബ്ദുൽ കരീം മാവൂർ, അസീൽ. സി.വി, അർഷദ് ചെറുവാടി, ഹബീബ് റഹ്മാൻ എം, സുഹാദ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Tags:
MAVOOR

