കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ ആരോഗ്യ ജാഗ്രത ശില്പശാല സംഘടിപ്പിച്ചു. വാർഡ് മെംബർ കെ.എ.റഫീഖ് അധ്യക്ഷനായി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ഒ. രജീഷ വിഷയമവതരിപ്പിച്ചു. വി.എ.മജീദ്, എൻ എം ഹുസൈൻ, ടി.വി.ഷാഫി മാസ്റ്റർ ,സി.എ. അലി, ടി.സി. റഷീദ്, പി.ടി. ആസ്യ, ഇ.പി. സജ്ല, കെ.സി. സാദിഖ്, ആശാ വർക്കർ കെ.വി. നുസ്റത്ത് സംസാരിച്ചു. വിവിധ കർമ്മ പദ്ധതികൾക്ക് ചടങ്ങിൽ രൂപം നല്കി.
Tags:
KOOLIMAD
