ചെറുവാടി : സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കേരളത്തിലുടനീളം നടപ്പിലാക്കിയ മഹദ് സംരഭമായ ബൈത്തുറഹ്മ ഭവന പദ്ധതിയുടെ കീഴിൽ ചെറുവാടി തെനെങ്ങപറമ്പിൽ നിർദ്ധന കുടുംബത്തിന് നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം നാളെ (ഏപ്രിൽ 2 ന് ഞായർ ) ഉച്ചക്ക് 1 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ബഹു :പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും . ചടങ്ങിൽ സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ എൻ കെ അഷ്‌റഫ് ( ചെയർമാൻ ), CT.മജീദ് (കൺവീനർ ) ,കെ കെ ഹമീദ് (ട്രഷറർ ),വർക്കിങ് കൺവീനർ
ടിപി ഷറഫുദ്ധീൻ എന്നിവർ അറിയിച്ചു
Tags:
CHERUVADI
