കുനിയിൽ :"കാലം തന്നെയാണ് സത്യം; ഒരുമയിലാണ് പെരുമ" എന്ന പ്രമേയത്തിൽ ഇത്തിഹാദെ ഉമ്മത്ത് എന്ന പേരിൽ കിഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം യുത്ത് ലീഗ് സംഘടിപ്പിച്ച റമസാൻ സംഗമം ഏറനാട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ കുറുമാടൻ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു. മുസ്ലീം സമുദായത്തിൻ്റെ സ്വത്വബോധത്തിനെതിരായിട്ടുള്ള ആസൂത്രിതമായ കടന്നുകയറ്റം, ഇതിനായി സൃഷ്ട്ടിക്കപ്പെട്ട ഒളി അജണ്ടകൾ ,ലഹരി പരസ്പര ഐക്യം ,ഇതര സമുദായങ്ങളുമായിട്ടുള്ള സ്നേഹ ബന്ധിതമായ സഹവർതിത്വം, മറ്റു സാമൂഹ്യ വിഷയങ്ങളിൽ യോജിച്ചുള്ള പ്രവർത്തനം എന്നിവയും സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടു.
വിവിധ മത യുവജന സംഘടനകളെ പ്രതിനിധികരിച്ച് എം.പി അബ്ദു റഹൂഫ് (ഐ.എസ്.എം കേരള) കെ.ടി ജലീൽ റഹ് മാനി (എസ്.കെ.എസ്.എസ്.എഫ്) വി.പി ശറഫുദ്ധീൻ (ഐ.എസ്.എം) വി.സഹീദ് മാസ്റ്റർ ( ജമാ അത്ത് ഇസ്ലാമി) കെ.ടി ഷാനിബ് സലഫി(വിസ്ഡം യൂത്ത് ) എം സി ഹാരിസ് (വൈസ് പ്രസിഡൻ്റ് മണ്ഡലം യൂത്ത് ലീഗ്) അശ്റഫ് കൊളപ്പെറ്റ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ, ട്രഷറർ കെ.കമറുൽ ഇസ്ലാം, കെ.വി മഹബൂബ്, എം.കെ ഷമീൽ, ഉമ്മർ പുതുക്കുടി, സി.എൻ നൗഷാദ്, കെ.എം ശിഹാബ്, പി.സഫീർ, മുഹമ്മദ് അസ്ലം വാളപ്ര, നബീൽ എം.ടി എന്നിവർ
സംസാരിച്ചു.
Tags:
KIZHUPARAMB

