Flash News

Nattu Media

വെസ്റ്റ് കൊടിയത്തൂർ ശിഹാബ് തങ്ങൾ കൾച്ചറൽ സെൻ്റർ പ്രതിഭകൾക്ക് ആദരവും, പെരുന്നാൾ കിറ്റ് വിതരണവും


കൊടിയത്തൂർ : ശിഹാബ് തങ്ങൾ കൾച്ചറൽ സെൻ്റർ വെസ്റ്റ് കൊടിയത്തൂർ വർഷങ്ങളായി നടത്തി വരുന്ന നാട്ടിലെ പ്രതിഭകൾക്കും,ഉന്നത വിജയികൾക്കുമുള്ള ആദരവും, ഇരുനൂറ് വീടുകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ഉൽഘാടനം ചെയ്തു.കെ.ഹസ്സൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.അശ്റഫ്, മൂലത്ത് അബ്ദുൽമജീദ്,കെ.പി.അബ്ദുറഹിമാൻ, എം.ടി.റിയാസ്,ഫസൽ കൊടിയത്തൂർ, എ.കെ.റാഫി, തൊട്ടിമ്മൽ അഹമ്മദ്,മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, അനീസ് കലങ്ങോട്ട്, ഡോ: കാവിൽ അബ്ദുള്ള,ഷമീർ ചാലക്കൽ, കെ.സി. യാസീൻ,എം.വി അബ്ദുറഹിമാൻ, തുടങ്ങിയവർ സംസാരിച്ചു. നിർദ്ധരരായ ഇരുനൂറ് വീടുകൾക്ക് പെരുന്നാൾ കിറ്റ് നൽകി, ആദരിക്കപ്പെട്ട പ്രതിഭകളായ സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള, മാധ്യമ ഫെല്ലോഷിപ്പ് ജേതാവ് ബഷീർ കൊടിയത്തൂർ,അത്തായം വിളമ്പിത്തന്ന നക്ഷത്രങ്ങൾ പുസ്തക രചയിതാവ് റസാഖ് വഴിയോരം, ചുഴി പുസ്ത രചയിതാവ് അബിൻ അഹമ്മദ്‌, തുടങ്ങിയവർ നന്ദി അറിയിച്ച് കൊണ്ട് സംസാരിച്ചു.കൂടാതെ എൻ എം എം എസ്, എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കൾക്കുള്ള ആദരവും, അനുമോദനവും നടത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)