നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ റമളാൻ പതിനേഴാം രാവായ ഏപ്രിൽ ഏഴ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന 'ബദ്ർ ആത്മീയ സമ്മേളനവും, ഖിസാനതുൽ ആസാർ സമർപ്പണവും' പരിപാടികളുടെ ഭാഗമായി 'ബദ്ർ ഖിസ്സ പാടിപ്പറയൽ' ഇന്ന് മുതൽ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് അശ്റഫ് സഖാഫി പുന്നത്ത്, ഡോ. അബ്ദുറഹ്മാൻ ഹികമി എന്നിവർ നേതൃത്വം നൽകും. ദൃഢവിശ്വാസത്തിെൻറയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന ചരിത്രപോരാട്ടമായ ബദ്റിന്റെ ഓർമ്മകൾ പാടിപ്പറയുന്നതാണിത്. ഇന്നും നാളെയും അസർ നിസ്കാര ശേഷവും വെള്ളിയാഴ്ച ജുമുഅക്ക് ശേഷവുമാണ് പരിപാടി നടക്കുക.
Tags:
KOZHIKODE
