കാരശ്ശേരി : ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണവും മുസ്ലിം ലീഗ് ദൗത്യമായി കാണുന്നുവെന്നും ആനുകാലിക വെല്ലുവിളികൾ നേരിടാൻ നടപ്പിലാക്കി വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇതിനു വ്യക്തമായ തെളിവാണെന്നും തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സി.കെ.കാസിം പറഞ്ഞു. കക്കാട് വാർഡ് കമ്മറ്റി പ്രവാസികളുടെയും നാട്ടിലെ ഉദാരമതികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നജീബ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സുബൈർ ബാബു, സലാം തേക്കുംകുറ്റി, കെ.സി.ഇഖ്ബാൽ, പി. സാദി ഖലി, പി.കെ.ഖാദർ സംസാരിച്ചു. ഷരീഫ് തിരുത്തിയിൽ, നൗഷാദ് പാറക്കൽ, സി.കെ. ഉമർ സുല്ലമി,എം.ടി. സെയ്ത് ഫസൽ, കെ.എം.സി.സി ഭാരവാഹികളായ കെ.പി.ഷൗക്കത്ത്,എ.കെ.സാദിഖ്
പങ്കെടുത്തു.
Tags:
KARASSERY

