Flash News

Nattu Media

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്‌


കീഴുപറമ്പ് : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ  ഭാഗമായി  മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 12 ന് ജനകീയ ശുചീകരണം കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും നടന്നു. ഇതിന്റെ പഞ്ചായത്ത്‌ തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പി സഫിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പി. പി. എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാന്മാരായ സി. കെ. സഹ് ല മുനീർ, പി. കെ. അസ്‌ലം, വാർഡ് മെമ്പർമാരായ എം. പി. അബ്ദു റഹ്മാൻ, എം. എം. മുഹമ്മദ്‌, എം. ഷൈജു,ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ബിനു. കെ.സി, JHI രമ്യ, വ്യാപാര വ്യവസായി സെക്രട്ടറി ഹസ്സൈൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹരിത കർമസേന അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)