Flash News

Nattu Media

കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഇഫ്താർ മീറ്റും ആദരവും സംഘടിപ്പിച്ചു


ദോഹ: പരസ്പരം നോമ്പു തുറപ്പിക്കുക എന്ന പ്രമേയത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം അംഗങ്ങൾക്കായി വനിതാ വിഭാഗവും, പി.ആർ ടീമും യൂത്ത് ക്ലബും സംയുക്ക്തമായി  
 നടത്തിയ ഇഫ്താർ മീറ്റും ആദരവും ഫോറം പ്രവർത്തകരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.  

വനിതാ വിംഗിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവങ്ങളും പി.ആർ ടീമും യൂത്ത് ക്ലബു അംഗങ്ങൾ ചേർന്നു തയ്യാറാക്കിയ പാനിയങ്ങളും ചടങ്ങിന് മാറ്റു കുട്ടി.

ജനറൽ സെക്രട്ടറി റഫീഖ് സി.കെ സ്വാഗതം പറഞ്ഞു. തുടർന്ന് കൊടിയത്തൂരിന്റെ അയൽ നാട്ടുകാരും ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്ട്സ് സെന്റർ പ്രസിഡന്റുമായ ഇ.പി അബ്ദുറഹ്മാനെ ഫോറം മുൻ പ്രസിഡന്റ് അസീസ് പുതിയോട്ടിലും, ഇന്ത്യൻ സ്പോർട്ട്സ് സെന്റർ  അഡ്വൈസറി കമ്മിറ്റി മെമ്പർ കെ.സി അബ്ദുലത്തീഫിനെ ഫോറം രക്ഷാധികാരി കാവിൽ അബ്ദുറഹിമാനും ആദരിച്ചു.

ഫോബ്സ് മിഡിലിസ്റ്റ് 2023 പട്ടികയിലെ ഹെൽത്ത് പ്രൊഫഷണൽസുകളിൽ ഉൾപെട്ട കെ.സി അബ്ദുറഹ്മാൻ സാഹിബിന്റെ പേരകുട്ടിയും നസീം ഹെൽത്ത് കെയർ, 33ഹോൾഡിംഗ് എന്നിവയുടെ സാരധിയുമായ മിയാൻ ദാദ് വി.പിക്കുള്ള ഉപഹാരം ഫോറം പ്രസിഡന്റ് അബ്ദുള്ള യാസീൻ , പീ ആർ ചെയർമാൻ അമീൻ എം.എ എന്നിവർ ചേർന്ന് കൈമാറി.

കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് നൗഫൽ കട്ടയാട്ട്,  പന്നിക്കോട് അസോസിയേഷൻ പ്രസിഡന്റ് സിറാജ്, ചെറുവാടി വെൽഫെയർ അസോസിയേഷൻ പ്രതിനിധി റഷീദ് കുട്ടു എന്നിവർ സംബന്ധിച്ചു. ഐ.സി.ബി.എഫ്  ബീമാ ദമാൻ ലൈഫ് ഇൻഷുറൻസിനെ പറ്റി അമീറലി വിശദീകരിച്ചു.

മനാഫ് എം.കെ, ഷഫീഖ് വി.വി , പ്രിജിത്ത്, അമീൻ പി.വി, മുജീബ് എ.എം, ഇ.എ നാസർ, അസീസ് എം.എ, മുജീബ് നാറഞ്ചലത്ത്, തുഫൈൽ, അമീൻ ചാലകൽ, മുജീബ് എ.എം , കൈസ്, ഷാക്കിർ എ.എം, ഷെരീഫ് കുറ്റിയോട്ട് , ബാക്കിർ, ഇല്യാസ്, ആഷിഖലി , മജീദ് കൊളായി തുടങ്ങിയവർ നേതൃത്വം നൽകി. അനീസ് കലങ്ങോട്ട് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)